
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു പ്രതികരിച്ച നടി പാര്‍വ്വതി തിരുവോത്തിനു മറുപടിയുമായി എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നടി രചന നാരായണന്‍ കുട്ടി രംഗതെത്തിയിരുന്നു. ആരാണ് പാര്‍വ്വതി എന്ന മറുചോദ്യമായിരുന്നു രചന ചോദിച്ചത്. എന്നാല്‍ ഇപ്പോഴിതാ ആരാണ് പാർവതി എന്ന് ചോദിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.
ഫേസ്ബുക്കില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പിലാണ് താരം നടിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ചോദ്യം :- ആരാണ്ബപാര്‍വ്വതി..!??? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!
Post Your Comments