പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. അടുത്തിടയിൽ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. സിനിമ ഹോളിവുഡിൽ റീമേക്ക് ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ‘ദൃശ്യം’റീമേക്ക് ചെയ്തിരുന്നു. ഹോളിവുഡ് റീമേക്കിന്റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും സിനിമയുടെ സംവിധായകൻ ജീത്തു ജോസ്ഫ് പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.
എന്നാൽ സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജീത്തു പറയുന്നു. പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments