GeneralInterviewsLatest NewsMollywoodNEWS

അങ്ങനെ തോന്നി തുടങ്ങിയാൽ അന്ന് അഭിനയം നിർത്തും ; തുറന്നു പറഞ്ഞ് മോഹൻലാൽ

അന്ന് അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു, മോഹൻലാൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻ ലാൽ. അഭിനയ മികവിന്റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന താരമാണ് മോഹൻലാൽ. അഭിനയം എന്നത് അദ്ദേഹത്തിന് ഒരു ജോലി എന്നതിലുപരി അഭിനയം പാഷനാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

അഭിനയം ഒരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്ന് മോഹൻലാൽ പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ മനസ് തുറന്നത്.

“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ദൃശ്യം 2 ആണ് മോഹൻലാലിൻറെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൃശ്യം 2 ആണ് മോഹൻലാലിൻറെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button