Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsNEWSTollywood

പ്രഭാസ് ദീപിക പദുക്കോൺ ചിത്രത്തിൽ അഭിനയിക്കാൻ അവസരം

2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക

നടൻ പ്രഭാസും ബോളിവുഡ് നടി ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ’21 ‘. ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. നിർമാതാക്കളായ വൈജയന്തി ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒൻപതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും, 20നും 35നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. നൃത്തത്തിനൊപ്പം ആയോധനകലകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. താൽപര്യമുള്ളവരോട് ബന്ധപ്പെടാനാണ് അണിയറപ്രവർത്തകർ ആവശ്യപ്പെടുന്നത്.

മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ബിഗ ബഡ്ജറ്റ് ചിത്രം സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക. ഛായാഗ്രാഹകൻ: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ: മിക്കി ജെ മേയർ. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

shortlink

Related Articles

Post Your Comments


Back to top button