BollywoodGeneralLatest NewsMovie GossipsNEWS

അമ്മായി വന്നപ്പോൾ കാമുകനെ ബാത്‌റൂമിൽ ഒളിപ്പിച്ചു ; കൗമാരകാലത്തെ അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

കാമുകനെ ഒളിപ്പിച്ചു പക്ഷെ അമ്മായി കയ്യോടെ പിടികൂടി, പ്രിയങ്ക

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകത്തില്‍ തന്റെ കൗമാരകാലത്തെ രസകരമായ ഒരു പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്ക. ചെറുപ്പ കാലത്ത് പ്രിയങ്ക ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് താമസിച്ചിരുന്നത്. അവിടെ വെച്ചുണ്ടായ പ്രണയവും അത് അമ്മായി കണ്ടു പിടിച്ച അനുഭവം തന്റെ ബൂക്കിലൂടെ എഴുതുകയാണ് താരം.

അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ പഠനം. സ്‌കൂളില്‍ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നു . വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ഒരു ദിവസം കാമുകനായ ബോബിനെ ആരും ഇല്ലാതിരുന്ന സമയത്ത്  വീട്ടിൽ  കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക പറയുന്നു.

ബോബ് എന്നോടൊപ്പം വീട്ടിലേക്ക് വന്നു. ഞങ്ങള്‍ ഇരുവരും സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നിഷ്‌കളങ്കമായി കൈകള്‍ ചേര്‍ത്ത് വച്ചായിരുന്നു ഇരുന്നിരുന്നത്. അപ്പോഴാണ് അമ്മായി പടികള്‍ കയറി വീട്ടിലേക്ക് കയറിവരുന്നത്. എനിക്ക് പേടിയും പരിഭ്രമവുമായി. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. ഒടുവില്‍ ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.

അമ്മായി വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്റെ മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഭയന്ന് വിറച്ചു. അമ്മായിയാണെങ്കില്‍ കടുത്ത ദേഷ്യത്തിലും. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നു- പ്രിയങ്ക തന്റെ ബ്ലോക്കിൽ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button