അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വകര്യ അഹങ്കാരമായ നടൻ മോഹൻലാലിൻറെ മകൾ വിസ്മയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.
ഇപ്പോഴിതാ വരുന്ന വാലന്റൈൻസ് ദിനത്തിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിസ്മയ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ സന്തോഷവാർത്ത പങ്കിട്ടത്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.
https://www.instagram.com/p/CLAtZa7pc_v/?utm_source=ig_web_copy_link
Post Your Comments