
25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ പാസ് അക്കാഡമി ചെയര്മാന് കമല്‍ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ശിവ മോളിക്ക് നല്കി.
പാസ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ പാസുകള്‍ വിതരണം ചെയ്യും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക്, പാസ്, മാസ്ക് എന്നിവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യും.
Post Your Comments