പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ആണ് ‘ബിഗ് ബോസ് സീസണ് 3’. ഇപ്പോഴിതാ ഷോ ആരംഭിക്കുന്ന തീയതി പുറത്തുവിട്ടിരിക്കുകയാണ് നടനും ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ. ഫെബ്രുവരി 14ന് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തും.
ഫേസ്ബുക്ക് പേജിലൂടെയാണ് സീസൺ 3 തുടങ്ങുന്നതായി മോഹന്‍ലാല്‍ അറിയിച്ചത്. നേരത്തെ ഷോയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവന്ന വാചകം ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്നാണ്.
Post Your Comments