ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ പത്തൊൻപത്’ എന്ന സിനിമയിലൂടെ തുടക്കം കുറിക്കുമ്പോൾ നടി നന്ദിനിയുടെ പ്രായം പതിനാറ് വയസ്സ് മാത്രമായിരുന്നു. തെലുങ്കിൽ ‘കൗസല്യ’ എന്ന പേരിൽ അറിയപ്പെടുന്ന താരം മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ‘ലേലം’, ‘അയാൾ കഥയെഴുതുകയാണ്’, ‘തച്ചിലേടത്ത് ചുണ്ടൻ’ തുടങ്ങിയ സിനിമകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നന്ദിനി ഒരു കാലത്തെ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നായികമാരിൽ പ്രമുഖയായിരുന്നു. മലയാള സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ ഒരു ചാനൽ പരിപാടിക്കിടെ പങ്കുവയ്ക്കുകയാണ് താരം.
“ലേലം സിനിമ ചെയ്യുമ്പോൾ സുരേഷ് ഗോപി സാർ എന്നെ ഒരു പാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. എത്ര റീടേക്കുകൾ പോയാലും സുരേഷ് ഗോപി സാർ ക്ഷമയോടെ നിൽക്കും. എനിക്ക് ഡയലോഗ്സൊക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്.
ഞാൻ ചെയ്തതിൽ ‘അയാൾ കഥ എഴുതുകയാണ്’ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഏറ്റവും പ്രയാസമേറിയത്. നെഗറ്റീവും, പോസിറ്റീവും ഒരു പോലെ പ്രകടമാക്കണ്ട കഥാപാത്രമായിരുന്നു അത്. ഭയങ്കര എനർജറ്റിക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം. അത് ചെയ്യുമ്പോഴും മോഹൻലാൽ സാർ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറിൻ്റെയും, ശ്രീനിവാസൻ സാറിൻ്റെയുമൊപ്പം മത്സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മുഹൂർത്തങ്ങളുണ്ടായിരുന്നു ചിത്രത്തിൽ”.
Post Your Comments