താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയിരുന്നു. സംഘടനയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങില്‍ എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.
നടിമാരായ ഹണി റോസ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയുടെ ഒരു സൈഡില്‍ നില്‍ക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വതി എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ വര്‍ത്തമാനം റിലീസുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിലാണ് തന്റെ നിലാപാട് പാര്‍വതി വ്യക്തമാക്കിയത്.
read also:“പെട്ടെന്ന് തിരിച്ചു വരൂ”; സൂര്യയോട് തമിഴ് ചലച്ചിത്ര ലോകം
‘ആണുങ്ങള് മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്ക്കുന്നു, ആണുങ്ങള് ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്”- പാര്‍വതി പറയുന്നു.
Post Your Comments