CinemaGeneralMollywoodNEWS

ഓഫീസിൽ പോകുന്നു എന്ന് അവനോട് കള്ളം പറഞ്ഞിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നത്

മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നത്

വിവാഹ ശേഷമുള്ള സിനിമയിലേക്കുള്ള തിരിച്ചു വരവിന് കാരണമായ സാഹചര്യത്തെക്കുറിച്ച് നടി സംവൃത സുനിൽ തുറന്നു സംസാരിക്കുകയാണ്. ചെറിയ പ്രായത്തിൽ കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായത്തിലേക്ക് മകൻ വരുമ്പോൾ നല്ല ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത്തരമൊരു ശരിയായ സമയത്തായിരുന്നു ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രം വന്നതെന്നും ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ സംവൃത പറയുന്നു.

“എൻ്റെ തിരിച്ചു വരവിൽ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന സിനിമ തെരഞ്ഞെടുക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. മുൻപ് പല ഓഫറുകൾ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നത്. അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാൻ കഴിഞ്ഞു. എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും അടുത്ത് അവൻ കംഫർട്ടായിരുന്നു. ഞാൻ ഓഫീസിൽ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്. അവൻ്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാൽ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്. മകൻ്റെ ചൈൽഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോൾ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫർട്ടായ ഒരു ടീമിനൊപ്പം വർക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടൻ ഉൾപ്പടെയുള്ള ഇതിൻ്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button