CinemaGeneralMollywoodNEWS

അതിന്‍റെ പേരില്‍ ശോഭന എന്നെയാണ് ചീത്ത പറഞ്ഞത്!: അപൂര്‍വ്വ അനുഭവം വെളിപ്പെടുത്തി ജയറാം

പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു

‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റിൽ സംഭവിച്ച വേറിട്ട ഒരു അനുഭവ കഥ പങ്കു വയ്ക്കുകയാണ് നടൻ ജയറാം.ലൊക്കേഷനില്‍ വച്ച് ശോഭനയെ ആരോ പേടിപ്പിക്കാൻ ചെയ്ത സംഭവം തന്നിലേക്ക് വന്ന തെറ്റിദ്ധാരണയുടെ രസകരമായ കഥ ഒരു അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുകയാണ് ജയറാം.

” ‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റിൽ നടന്ന ഒരു സംഭവമുണ്ട്.കൂര്‍ഗില്‍ എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോൾ അവിടെ നല്ല തണുപ്പായിരുന്നു.ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാന്‍ വേണുവും, സുരേഷുമൊക്കെ രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു മുണ്ട് എടുത്ത് തലയിൽ കെട്ടി. നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാൻ വേണു മുണ്ടിന് മുകളിൽക്കൂടി ഒരു ഗ്ലാസ് എൻ്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോള്‍ മറ്റൊരാൾക്ക് എന്നെ കണ്ടാൽ പേടിക്കുന്ന രൂപമായിട്ട് തോന്നും. ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമിൽ ഉറങ്ങാൻ പോയി. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ എന്തോ കാര്യമായ പ്രശ്നം സംഭവിച്ചു എന്ന് മനസ്സിലായി. ശോഭനയുടെ മുറിയിലേക്ക് ആളുകൾ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ തലേന്ന് ഞാൻ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തിൽ ആരോ ശോഭനയുടെ റൂമിന്‍റെ വാതിൽ മുട്ടിയെന്ന്. വാതിൽ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതൽ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായിൽ നിന്ന് പുകയും വിട്ടു. ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയിൽ വീണത് അമ്മയാണ്. ഞാൻ അമ്മയെ കാണാൻ റൂമിൽ ചെന്നപ്പോൾ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു.തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്‍റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല.ആ  ക്യാമറമാൻ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു”.

shortlink

Related Articles

Post Your Comments


Back to top button