CinemaGeneralMollywoodNEWS

നിവിൻ പോളി പിറകെ നടന്ന് ചോദിച്ചു വാങ്ങിയ സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസൻ

ഒരു ഘട്ടത്തിൽ എനിക്കും തോന്നി 'സ്റ്റാർ' ഇമേജുള്ള ഒരു നടൻ ഇത് ചെയ്താൽ നന്നായിരിക്കുമെന്ന്

താൻ ചെയ്ത സംവിധാനം ചെയ്ത സിനിമകളിൽ ഒരു സിനിമയിൽ താൻ തന്നെ നായകനായി അഭിനയിക്കാനിരുന്നതാണെന്നും എന്നാൽ നിവിൻ പോളി പിറകെ നടന്ന്  ആ സിനിമ ചോദിച്ചു വാങ്ങിയെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ‘ജേക്കബ്ബിൻ്റെ സ്വർഗ്ഗരാജ്യം’ എന്ന സിനിമ ചെയ്യാൻ ആലോചിച്ചപ്പോൾ അതിലെ ഗ്രിഗറി ജേക്കബിന്റെ  റോൾ തന്നെ പോലെ ഒരു നടൻ ചെയ്താൽ മതിയെന്ന തോന്നലായിരുന്നുവെന്നും എന്നാൽ എഴുത്തിൻ്റെ ഒരു ഘട്ടം വന്നപ്പോൾ ‘സ്റ്റാർ’ ഇമേജുള്ള ഒരു നടൻ ചെയ്താൽ അത് കൂടുതൽ നന്നാകുമെന്ന് തോന്നിയെന്നും വിനീത് ശ്രീനിവാസൻ  ഒരു അഭിമുഖത്തിൽ സംസാരിക്കവേ പറയുന്നു .

“എൻ്റെ സുഹൃത്ത് ഗ്രിഗെയുടെ ജീവിത കഥ സിനിമായാക്കാൻ തീരുമാനപ്പെടുത്തപ്പോൾ തന്നെ ഞാനത് നിവിനോട് പറഞ്ഞിരുന്നു. “ആരാണ് ഹീറോ”? എന്ന് ചോദിച്ചപ്പോൾ ഞാൻ തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. എനിക്ക് ആ സന്ദർഭത്തിൽ തന്നെ മനസിലായി നിവിന് ഈ സിനിമയിൽ താത്പര്യമുണ്ടെന്ന്. ഞങ്ങൾക്കിടയിലുള്ള കോമൺ ആയിട്ടുള്ള പല സുഹൃത്തുക്കളോടും നിവിൻ ഇത് പറഞ്ഞിരുന്നതായി ഞാൻ മനസ്സിലാക്കി. ഈ സിനിമയുടെ എഴുത്തിൻ്റെ ഒരു ഘട്ടത്തിൽ എനിക്കും തോന്നി ‘സ്റ്റാർ’ ഇമേജുള്ള ഒരു നടൻ ഇത് ചെയ്താൽ നന്നായിരിക്കുമെന്ന്. അങ്ങനെ നിവിനോട് ചോദിച്ചു ഒരു രണ്ട് മാസത്തെ ഡേറ്റ് നിനക്ക് തരാൻ കഴിയുമോ എന്ന്. അത്രയ്ക്ക് പ്രതീക്ഷിച്ചു താത്പര്യപ്പെട്ടിരുന്ന പോലെ ഇതാ തന്നിരിക്കുന്നു എന്നായിരുന്നു നിവിൻ്റെ മറുപടി”.

shortlink

Related Articles

Post Your Comments


Back to top button