കിച്ച സുദീപ് നായകനാകുന്ന “വിക്രാന്ത് റോണ”യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ബുർജ് ഖലീഫയിൽ ടൈറ്റില്‍ ലോഗോയും 180 സെക്കന്‍ഡ് നീളമുള്ള സ്നീക് പീക്കും റിലീസ് ചെയുന്ന ലോകത്തിലെ ആദ്യ സിനിമയായി മാറി “വിക്രാന്ത് റോണ”. അഞ്ച് ഭാഷകളിൽ പാൻ ഇൻഡ്യൻ റിലീസ് പദ്ധതിയിടുന്ന ഒരു ഫിക്ഷണൽ ത്രില്ലർ കഥ പറയുന്ന ചിത്രമാണിത്.
Read Also: ഞാൻ കാൽകയറ്റി ഇരുന്നപ്പോൾ മമ്മുക്ക അത് തട്ടിമാറ്റി : മമ്മൂട്ടിയെക്കുറിച്ച് ബൈജുവിന് പറയാനുള്ളത്
ദുബായിയിൽ വെച്ചാണ് ചിത്രത്തിൻറ്റെ ഇവൻറ്റ് നടന്നത്. കിച്ച സുദീപ് ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂർത്തിയാക്കുന്നതിൻറ്റെ ആഘോഷം കൂടിയാണിത്. ഇതിൻറ്റെ ഭാഗമായി കിച്ച സുദീപിൻറ്റെ 2000 അടി വിർച്വൽ കട്ട് ഔട്ടും അവിടെ പ്രദര്‍ശിപ്പിച്ചു. അനൂപ് ഭണ്ഡാരി ആണ് ഈ ത്രില്ലർ ചിത്രമൊരുക്കുന്നത്.
Read Also: സൈനിക് സ്കൂളിലെ പഴയ ക്രിക്കറ്റ് താരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായ നടൻ
ശാലിനി ആര്ട്സിൻറ്റെ ബാനറിൽ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊ പ്രൊഡ്യൂസര്‍ അലങ്കാർ പാണ്ഡ്യൻ. സംഗീതം: ബി. അജനേഷ് ലോക്നാഥ്, ഛായാഗ്രഹണം – വില്യം ഡേവിഡ്.
Post Your Comments