ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ
ഇരുവരുടേയും ഒരു മനോഹര ചിത്രമാണ് വൈറലാകുന്നത്.
പാരമ്പര്യ വസ്ത്രത്തിലാണ് ഇരുവരും ഫൊട്ടോയിലുളളത്. മുണ്ടും ഷർട്ടുമാണ് വിഘ്നേഷ് ധരിച്ചത്. നയൻതാരയാവട്ടെ തന്റെ ഇഷ്ടവേഷമായ സാരിയും. പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു നയൻതാര.സാരിയോട് നയൻതാരയ്ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പൊതുപരിപാടികൾക്ക് നയൻതാര പലപ്പോഴും സാരിയാണ് തിരഞ്ഞെടുക്കാറുളളത്.
https://www.instagram.com/p/CK3hFLyLxIM/?utm_source=ig_web_copy_link
വിഘ്നേഷ് ശിവന്റെ പ്രൊഡക്ഷൻ കമ്പനിയാണ് റൗഡി പിക്ചേഴ്സ്. അടുത്തിടെ പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം കമ്പനി വാങ്ങിയിരുന്നു. ഈ സിനിമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് (ഐഎഫ്എഫ്ആർ) തിരഞ്ഞെടുക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടന്ന ചടങ്ങിലാണ് ഇരുവരും എത്തിയത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
Post Your Comments