CinemaGeneralMollywoodNEWS

ചാൻസ് ചോദിച്ചപ്പോൾ നിനക്ക് മുപ്പത് ദിവസത്തെ ഡേറ്റ് തരാമോ എന്നാണ് അദ്ദേഹം ചോദിച്ചത്: ജോജു ജോർജ്ജ്

'പുള്ളിപുലിയും ആട്ടിൻ കുട്ടിയും' ശ്രദ്ധിക്കപ്പെട്ടതോടെ അതിൽ നല്ല ഒരു വേഷം ചെയ്ത ഞാനും ശ്രദ്ധിക്കപ്പെട്ടു

ലാൽ ജോസിനോട് അവസരം ചോദിച്ചപ്പോൾ സിനിമയിൽ കിട്ടിയ വലിയ ലോട്ടറിയെക്കുറിച്ച് നടൻ ജോജു ജോർജ്ജ്. നടന്നെന്ന നിലയിൽ തനിക്ക് കരിയർ ബ്രേക്കായ സിനിമയുടെ അനുഭവം പറഞ്ഞു കൊണ്ടായിരുന്നു ലാൽ ജോസിനോട് അവസരം ചോദിച്ച സന്ദർഭത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിൽ ജോജു ജോർജ്ജ് കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘പട്ടാളം’ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു ഞാൻ പിന്നീട് ലാൽ ജോസ് സാറിൻ്റെ ‘പുള്ളിപുലിയും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലാണ് അഭിനയിച്ചത്. ലാൽ ജോസ് സാറിനെ ഒരു ദിവസം യാദൃശ്ചികമായി ഒരു ദിവസം കണ്ടപ്പോൾ ഞാൻ ഒരു അവസരം ചോദിച്ചു. എങ്കിൽ നിനക്ക് ഒരു മുപ്പത് ദിവസത്തെ വർക്കുണ്ട്, നല്ലൊരു വേഷം ചെയ്യാൻ റെഡിയായിക്കോ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ശരിക്കും വിശ്വസിക്കാനായില്ല. ‘പുള്ളിപുലിയും ആട്ടിൻകുട്ടിയും’ എന്ന ചിത്രമാണ് എനിക്ക് നടനെന്ന നിലയിൽ വലിയ ബ്രേക്ക് നൽകിയത്. പക്ഷേ അതിനു മുൻപേ സിനിമയിൽ എന്നെ കൊണ്ട് തമാശ പറയിച്ചത് അനൂപ് മേനോനാണ്. ‘ഹോട്ടൽ കാലിഫോർണിയ’ എന്ന ചിത്രത്തിൽ, അതിൻ്റെ സ്പാർക്ക് ആകും പിന്നീടുള്ള എൻ്റെ സിനിമകളിൽ കണ്ടത്. ‘പുള്ളിപുലിയും ആട്ടിൻ കുട്ടിയും’ ശ്രദ്ധിക്കപ്പെട്ടതോടെ അതിൽ നല്ല ഒരു വേഷം ചെയ്ത ഞാനും ശ്രദ്ധിക്കപ്പെട്ടു. ലാൽ ജോസ് സാറിനോട് അന്ന് ഒരു അവസരം ഞാൻ ചോദിച്ചില്ലായിരുന്നെങ്കിൽ ആ വേഷം ചിലപ്പോൾ ചെയ്യുന്നത് മറ്റാരെങ്കിലുമായിരിക്കും”. ജോജു ജോർജ്ജ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button