ഒരു നടൻ സിനിമയിൽ അഭിനയിച്ചു തുടങ്ങുമ്പോൾ ആദ്യം സഹിക്കേണ്ടത് സാമ്പത്തിക നഷ്ടമാണെന്നും, പ്രതിഫലം കിട്ടാതെ പോയ ധാരളം സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു. അൻപതോളം ദിവസം വർക്ക് ചെയ്തിട്ട് സൂപ്പർ ഹിറ്റായ സിനിയിൽ നിന്ന് പതിനായിരം രൂപ മാത്രം പ്രതിഫലം കിട്ടിയ അനുഭവവും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ വിനയ് ഫോർട്ട് തുറന്നു പറയുകയാണ്
“അഭിനയിച്ചിട്ട് കാശ് കിട്ടാതെ പോയ ഒരു പാട് സിനിമകളുണ്ട്. ഒരു പുതുമുഖ നടൻ്റെ ആദ്യ രണ്ട് വർഷം എന്നൊക്കെ പറയുന്നത് അത്തരം നഷ്ടങ്ങളുടേത് കൂടിയാണ്. അൻപത് ദിവസം വർക്ക് ചെയ്തിട്ട് സൂപ്പർ ഹിറ്റായ സിനിമയിൽ നിന്ന് പതിനായിരം രൂപ കിട്ടിയ സംഭവമുണ്ട്. അതൊക്കെ സിനിമയുടെ ഭാഗമാണ്.
കോടി കണക്കിന് ആളുകളിൽ നിന്ന് എത്ര പേർക്കാണ് സിനിമയിൽ അവസരം കിട്ടുന്നത് അങ്ങനെ ഭാഗ്യം കിട്ടുന്ന അവസരത്തിൽ ഞാനത് ചെയ്യില്ല ഞാൻ അങ്ങനെ ചെയ്യില്ല ഇങ്ങനെ ചെയ്യില്ല എന്നൊന്നും കലാകാരൻ പറയരുത് .കിട്ടുന്നതെന്തും ചെയ്യാനുള്ള മനസ്സ് ആക്ടർക്ക് ഉണ്ടാകണം. ഞാൻ ആ കൂട്ടത്തിൽപെടുന്ന വ്യക്തിയാണ്. സിനിമയിൽ അവസരങ്ങൾ ചോദിച്ചു നടന്നിട്ടുണ്ട്, അവഗണന നേരിട്ടിട്ടുണ്ട്, അങ്ങനെ കുറേയധിയം പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയിൽ നിലനിൽക്കാൻ ഒരു സ്പേസ് ഉണ്ടാക്കുന്നത്. ആ അവസരത്തിൽ എന്ത് വന്നാലും ചെയ്യുക എന്നതാണ് എൻ്റെ രീതി”. .വിനയ് ഫോർട്ട് പറയുന്നു
Post Your Comments