കർഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികൾകൾക്കെതിരെ രംഗത്തുവന്ന സച്ചിൻ തെൻഡുൽക്കറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. നിങ്ങളാണ് യഥാർഥ ഭാരതരത്നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാൾ വിലയുണ്ടെന്ന് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സന്തോഷ് ഇക്കാര്യം വ്യക്തമാക്കിയത്
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം …
“ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് ” സച്ചിൻ ജിയുടെ മാസ്സ് ഡയലോഗ്. സൂപ്പർ സച്ചിൻ, നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..നിങ്ങൾ ഇതുവരെ നേടിയ നൂറ് സെഞ്ചുറികളേക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ , അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹുക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജിയുടെ ട്വീറ്റിന്.
(വാൽകഷ്ണം: കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ജി രംഗത്ത് വന്നത്.)
(മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
കഴിഞ്ഞ ദിവസം രാജ്യാന്തര പോപ് താരം റിയാനയുൾപ്പടെ പങ്കുവെച്ച ട്വിറ്റെർ പോസ്റ്റിന് എതിരെയാണ് സച്ചിൻ രംഗത്തെത്തിയത്.
‘രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്ക്കാം.’– എന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തത്.
Post Your Comments