കർഷക സമരത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തതോടെ സംഭവം രാജ്യാന്തര തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുകയാണ്. പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിലൂടെയാണ് കൂടുതൽ പേരിലേക്ക് വിഷയം എത്തുന്നത്. ഇപ്പോഴിതാ റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടി താപ്സി പന്നു.
“ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട റ്റീച്ചറാകരുത്”- എന്നാണ് തപ്സി പന്നു കുറിച്ചു.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള് സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. ട്വിറ്ററില്‍ ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി അക്ഷയ് കുമാർ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
”കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ‘പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ’ നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമാർ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും പ്രശ്നം അതിർത്തിവിട്ട് പോകുന്നതിനിനെതിരെയുമായി ശബ്ദിച്ചിരിക്കുന്നത്”.
Post Your Comments