പ്രഭാസ് നായകനാവുന്ന രണ്ടു ചിത്രങ്ങളുടെയും സെറ്റുകളിൽ ഒരേദിവസം അപകടം ഉണ്ടായത് ചൂടേറിയ ചർച്ചകൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. പ്രഭാസിനെ നായകനാക്കികൊണ്ട് ബോളിവുഡ് സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷിൻറ്റെ സെറ്റിൽ ഫെബ്രുവരി 2-ന് വൻ തീപിടിത്തമുണ്ടായി. വൈകുന്നേരം നാലര മണിയോടെയാണ് തീപിടിത്തമുണ്ടായത്.
Read Also: ഇതാണ് ആരാധകർ കാത്തിരുന്ന ആൾ ; കാമുകനെ വെളിപ്പെടുത്തി സ്വാസിക
മുംബൈ ഗുരുഗ്രാം ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിനാണ് തീപിടിച്ചത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുംഎത്തുന്ന ചിത്രമാണിത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായത്. ക്രോമ സെറ്റ് ചെയ്തിരുന്ന സ്ഥലം ചാമ്പലായി. സംവിധായകൻ ഓം റൗട്ടും കൂട്ടരും രക്ഷപ്പെട്ടു. പ്രഭാസും സെയ്ഫ് അലി ഖാനും ഈ സമയത്ത് സെറ്റിൽ എത്തിയിരുന്നില്ല.
Read Also: പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി മാളവിക മോഹനൻ
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ സെറ്റിൽ അണിയറ പ്രവർത്തകരുമായി വന്ന വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പെഡ്ഡാപ്പള്ളി ഗോദാവരിഖനിയിലെ രാജീവ് റോഡിലായിരുന്നു അപകടം. അപകടത്തിൽ അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. പ്രഭാസിന് അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല.
Read Also: ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ ; ‘മാനാട്’ ടീസർ പുറത്തുവിട്ടു
പ്രഭാസിന്റ്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ആദിപുരുഷ്. തമിഴ്, മലയാളം ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറക്കും. ഓം റൗട്ടുമായി ചേർന്നുള്ള സെയ്ഫിൻറ്റെ രണ്ടാമത്തെ ചിത്രമാണിത്. ഓം റൗട്ടിന്റ്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്.
Post Your Comments