BollywoodGeneralLatest NewsNEWSSocial Media

മനോഹരമായ തലമുടിയുടെ രഹസ്യം; വീഡിയോയുമായി സോനം കപൂർ

‘വാനിറ്റി വിനിയെറ്റ്’ എന്ന വിഡിയോ സീരിസിലൂടെയാണ് സോനം മുടിയുടെ രഹസ്യം പങ്കുവെച്ചത്

ബോളിവുഡിലെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. തന്‍റെ ഫിറ്റ്നസ് രഹസ്യവും ഡയറ്റും മേക്കപ്പ് ടിപ്സുമൊക്കെ താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ സോനം തലമുടി സംരക്ഷണത്തിനുള്ള ചില ടിപ്സാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.തലമുടിയിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന മൂന്ന് ഉത്പന്നങ്ങള്‍ ഏതെന്ന ചോദ്യത്തിനാണ് എണ്ണകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതായി താരം പറഞ്ഞത്. ആൽമണ്ട് ഓയിലും വെളിച്ചെണ്ണയും വൈറ്റമിൻ‌ ഇ ഓയിലും മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേച്ചു പിടിപ്പിക്കും. മികച്ച ഫലമാണ് ഇതു നൽകുക.

മറ്റൊന്ന് എസൻഷ്യൽ ഓയിലുകളാണ്. മുടിക്ക് സുഗന്ധം ലഭിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഹെയർ സ്പ്രേകൾ ഉപയോഗിക്കും. പുറത്തേക്കു പോകുമ്പോൾ തലമുടിയുടെ സംരക്ഷണം ഉറപ്പാക്കുന്നത് ഹീറ്റ് പ്രൊട്ടക്ടർ ഉപയോഗിച്ചാണെന്നും സോനം പറയുന്നു.

‘വാനിറ്റി വിനിയെറ്റ്’ എന്ന വിഡിയോ സീരിസിലൂടെയാണ് സോനം മുടിയുടെ രഹസ്യം പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button