ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ടി. നടരാജന്‍. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായയാണ് താരം ഇന്ത്യന്‍ ടീമിലിടം നേടിയത്.ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.
അതിനുശേഷം നടരാജന്റെ ജീവിതത്തില്‍ സംഭവിച്ചത് നാടോടിക്കഥ പോലെ വിചിത്രമായ കാര്യങ്ങളാണ്. അടുത്തിടയിലായി നടരാജന്റെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ തന്റെ ജീവിതം സിനിമയാക്കണ്ട എന്ന് നടരാജൻ പറഞ്ഞുവെന്നു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
തന്റെ ജീവിതം സിനിമയാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് നടരാജന്‍. ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും നടരാജന്‍ പറഞ്ഞതായി തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള ചിന്നപ്പംപെട്ടിയിലെ ഗ്രാമത്തിലാണ് നടരാജന്‍ ജനിച്ചത്. അമ്മ ശാന്തയ്ക്ക് റോഡരികില്‍ ചിക്കന്‍ വറുത്തുനല്‍കുന്ന ഒരു കടയുണ്ട്. അച്ഛന്‍ തങ്കരസുവിന് നെയ്ത്തായിരുന്നു ജോലി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച നടരാജന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു തമിഴിലെയും ബോളിവുഡിലെയും നിര്‍മാതാക്കളും സംവിധായകരും. അതിനായി പലരും താരത്തെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
Post Your Comments