മലയാള സിനിമയുടെ വനിതാ സംഘടന ഡബ്ല്യുസിസി മാതൃകയാക്കി ബോളിവുഡിലും പുതിയ സംഘടന രൂപീകരിച്ചു. ഇന്ത്യൻ വിമൻ റൈസിങ് (ഐഡബ്ല്യുആർ) എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. പ്രമുഖ നിർമാതാക്കളായ ഏക്താ കപൂർ, ഗുനീത് മോംഗ, എഴുത്തുകാരിയും ഡയറക്ടറുമായ താഹിറ കശ്യപ് എന്നിവരാണ് ഐഡബ്ല്യുആർ സംഘടനയ്ക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഏക്താ കപൂർ ആണ് പുറത്തുവിട്ടത്. Of, By and For Women എന്നതാണ് പുതിയ സംഘടനയുടെ മുദ്രാവാക്യം.
നിലവിലെ നിശ്ശബ്ദത ഭേദിച്ച് ഇന്ത്യൻ വനിതാ ഫിലിംമേക്കേഴ്സിന്റെ ശബ്ദത്തിനു കൂടുതൽ മുഴക്കുകമുണ്ടാക്കുക എന്നതായിരിക്കും ലക്ഷ്യമെന്ന് ഏക്ത കപൂർ കുറിക്കുന്നു.
Post Your Comments