മലയാള ചലച്ചിത്ര ലോകത്ത് ഔപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്ന കൊച്ചിൻ ഹനീഫയുടെ പതിനൊന്നാം ചരമവാർഷികമാണ് ഇന്ന്. ഇപ്പോഴിതാ തന്റെ പ്രിയ ചങ്ങാതിക്ക് ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് നടൻ മമ്മൂട്ടി.
മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഓർമ്മകൾ പങ്കുവെച്ചത്
കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളിൽ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിൽ വാത്സല്യം എന്ന ചിത്രം ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. ആൺകിളിയുടെ താരാട്ട്, ഒരു സിന്ദൂര പൊട്ടിന്റെ ഓർമയ്ക്ക്, മൂന്നുമാസങ്ങൾക്ക് മുൻപ്, ഒരു സന്ദേശം കൂടി എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. നിരവധി ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചഭിനയിച്ചു.
മലയാളത്തിനു പുറമെ, ആറോളം ചിത്രങ്ങൾ തമിഴിലും ഹനീഫ സംവിധാനം ചെയ്തിരുന്നു. അടിമചങ്ങല, ആരംഭം, താളം തെറ്റിയ താരാട്ട്, സന്ദർഭം, ഇണക്കിളി, കടത്തനാടൻ അമ്പാടി എന്നിങ്ങനെ പതിനാറോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള വേഷപ്പകർച്ചയിൽ മലയാളം കണ്ടത് എക്കാലത്തേയും മികച്ച നടൻമാരിലൊരാളെയായിരുന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
Post Your Comments