
ഉദ്ധിത വസിഷ്ഠാസന എന്ന യോഗാസന പൊസിഷനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി ഉദ്ധിത വസിഷ്ഠാസന പോസിൽ നിൽക്കുന്ന ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് പ്രമുഖ മോഡലും ബോളിവുഡ് നടിയുമായ മലൈക അറോറ.
ഫെബ്രുവരി ഒന്നാം തീയ്യതി മുതൽ ഒരാഴ്ചത്തേക്ക് വ്യത്യസ്തമായ യോഗ പോസുകൾ മലൈക തൻറ്റെ ആരാധകരുമായി പങ്കുവയ്കുകയാണ്. സൈഡ് പ്ലാങ്ക് എന്ന് വിളിക്കുന്ന ഉദ്ധിത വസിഷ്ഠാസനത്തിലാണ് മലൈകയുടെ യോഗ മൂവ് ആരംഭിച്ചിരിക്കുന്നത്. മലൈക തൻറ്റെ പോസ്റ്റിൻറ്റെ ക്യാപ്ഷനിൽ ഉദ്ധിത വസിഷ്ഠാസനം ചെയ്യുന്നത് സംബന്ധിച്ച് വിവരണവും നൽകിയിട്ടുണ്ട്.
https://www.instagram.com/p/CKvHQ3xhwYM/?utm_source=ig_web_copy_link
കക്ഷം, കൈത്തണ്ട, നാവി പ്രദേശം, കാലുകൾ എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒരു പോസാണ് ഉദ്ധിത വസിഷ്ഠാസനം എന്നാണ് താരം അവകാശപ്പെടുന്നത്. “ആധുനിക യോഗയിൽ ഇത് ഒരു മികച്ച ബാലൻസിംഗ് ആസനമാണ്. അതിനാൽ ഇത് ബാലൻസ് സെൻസും ഫോക്കസും മെച്ചപ്പെടുത്തുന്നു”, മലൈക വ്യക്തമാക്കി .
Post Your Comments