Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralInterviewsLatest NewsMovie GossipsNEWS

അത്ര വാശിയോടെയാണ് പാടിയത് ; സണ്ണി ലിയോണിന്റെ ബേബി ഡോളിനെക്കുറിച്ച് കനിക

പാട്ട് ഹിറ്റാ‌യതോടെ ബേബി ഡോൾ ഗായിക എന്ന പേരിലാണ് കനിക കപൂർ‌ അറിയപ്പെടുന്നത്

ലോകമെമ്പാടും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഗാനമാണ് സണ്ണി ലിയോൺ വേഷമിട്ട രാ​ഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ. ഇപ്പഴും ആരാധകർക്ക് പ്രിയങ്കരമായ ഗാനം ആലപിച്ചിരിക്കുന്നത് കനിക കപൂറാണ്. പാട്ട് ഹിറ്റാ‌യതോടെ ബേബി ഡോൾ ഗായിക എന്ന പേരിലാണ് കനിക കപൂർ‌ അറിയപ്പെടുന്നത്.

ഇപ്പോഴിതാ തന്റെ ഏറ്റവും പ്രയാസകരമായ നിമിഷത്തിലായാണ് ഈ ഗാനം തന്നെ തേടിയെത്തിയതെന്ന് പറയുകയാണ് കനിക. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കനിക ഇക്കാര്യം തുറന്നു പറയുന്നത്.

“ജീവിതത്തിൽ ഏറെ മനോവിഷമങ്ങളിൽക്കൂടി കടന്നു പോകുന്ന സമയത്താണ് ‘ബേബി ഡോൾ’ ഗാനം ആലപിക്കാനുള്ള അവസരം എന്നെത്തേടിയെത്തുന്നത്. വ്യക്തിജീവിതത്തിലെ ജയപരാജയങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാണ് ഈ ​ഗാനം പാടാനുള്ള അവസരം എന്നെ തേടി വരുന്നത്. പാട്ടിലെ ഒരു വരി ഇങ്ങനെയായിരുന്നു ഈ ലോകം പിച്ചളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്, എന്നെ സ്വർണം കൊണ്ടും.. ആ വാക്കുകളുടെ അർഥം അറിഞ്ഞതും ഞാൻ പ്രതികാരചിന്തയോടെയാണ് അത് പാടിത്തീർത്തത്. സങ്കടകരമായ കാര്യമാണത്. പക്ഷേ എന്റെ മുഴുവൻ ഹൃദയവും നൽകിയാണ് ഞാൻ അത് പാടിയത്. ആളുകൾ അതേറ്റെടുക്കുകയും ചെയ്തു”. കനിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button