പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കരീന കപൂർ. സെയ്ഫ് അലി ഖാനും കരീനയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. തന്റെ ഗർഭകാല ചിത്രങ്ങൾ എല്ലാം കരീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ്.
തന്‍റെ പ്രിയപ്പെട്ട ഔട്ട്ഫിറ്റായ കാഫ്താൻ ആണ് താരം ധരിച്ചത്. ബഗ്രു കാഫ്താനില്‍ മനോഹരിയായിരിക്കുകയാണ് കരീന. പല വര്‍ണ്ണങ്ങളില്‍ പ്രിന്‍റുകളാണ് കാഫ്താന്‍റെ പ്രത്യേകത. സില്‍ക്ക് ആണ് മെറ്റീരിയല്‍.
https://www.instagram.com/p/CKvLXoSFu7W/?utm_source=ig_web_copy_link
എന്നാല്‍ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് കരീനയുടെ കൈയിലെ ബാഗിന്റെ വിലയെക്കുറിച്ചാണ്. ഇറ്റാലിയന്‍ കമ്പനിയായ ‘Bottega Veneta’-യുടെ ബാഗാണ് കരീനയുടെ കയ്യിലുണ്ടായിരുന്നത്. രണ്ട് ലക്ഷത്തിലധികം (2,20,968) രൂപയാണ് ഈ ബാഗിന്‍റെ വില.
Post Your Comments