ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നമിത. ആകാര വടിവിലും സൗന്ദര്യത്തിലും മുൻ നിരയിൽ നിന്നിരുന്ന നമിത ഇടക്കാലത്ത് അമിത ശരീഭാരവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. അമിത വണ്ണമുള്ള നമിത ബോഡി ഷെയ്മിങ്ങിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇതെല്ലം തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്നും താൻ വിഷാദ രോഗത്തിൽപ്പെട്ടു പോയിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് നമിത ഇപ്പോൾ.
വിഷാദ സമയത്ത് താൻ അനാരോഗ്യകരമായ ഭക്ഷണശൈലി അമിത വണ്ണത്തിന് കാരണമായെന്നും 97 കിലോയോളം ഭാരം കൂടിയെന്നും നമിത പറയുന്നു. ഒരു ഘട്ടത്തിൽ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങിയിരുന്നുവെന്നും നമിത പറഞ്ഞു.പിന്നീട് മെഡിറ്റേഷനിലൂടെയും വ്യായാമത്തിലൂടെയും പ്രശ്നങ്ങളെ മറികടന്നുവെന്നും നമിത പറയുന്നു.
നമിതയുടെ വാക്കുകൾ
‘മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാന്‍ ഇതെല്ലാം നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഞാന്‍ കടുത്ത വിഷാദത്തിലായിരുന്നു. ആളുകളുമായി ഇടപഴകുന്നതില്‍നിന്ന് അതെന്നെ അകറ്റി. ഉറക്കം നഷ്ടപ്പെട്ടു. രാത്രികാലങ്ങളില്‍ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തിലാണ് ഞാന്‍ എല്ലായ്പ്പോഴും അഭയം നേടിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ എന്റെ ശരീരത്തിന്റെ ആകൃതി മാറാന്‍ തുടങ്ങി. എന്റെ ശരീര ഭാരം 97 കിലോയിലെത്തി.
“ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ പറഞ്ഞു പരത്താന്‍ തുടങ്ങി. പിസിഒഡിയും തൈറോയ്ഡും എന്നെ അലട്ടിയിരുന്ന കാര്യം എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ഞാന്‍ അതനുഭവിച്ചു. ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു. ഞാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിച്ചു. ഡോക്ടറുടെ സഹായം ഞാന്‍ തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ ഞാന്‍ മനസ്സമാധാനവും അനന്തമായ സ്നേഹവും എന്താണെന്ന് അറിഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്ത് തന്നെയും ആകട്ടെ, അത് പുറത്തല്ല, നിങ്ങള്‍ക്ക് ഉള്ളിലുണ്ട്. നമിത കുറിക്കുന്നു.
അതേസമയം നമിതയുടെ ഈ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ. കുറിപ്പിനെതിരെ നിരവധി ആളുകൾ വിമർശനവുമായി എത്തിയിട്ടുണ്ട്. വിഷാദരോഗത്തെ സ്വയം മറി കടക്കാൻ എല്ലാവർക്കും കഴിയുകയില്ല. ഇത് മാതൃകയാക്കാന്‍ സാധിക്കില്ലെന്നും മാനസികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വിദഗ്ധ സഹായം തേടണമെന്നും ആളുകൾ പറയുന്നു.
Post Your Comments