CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

പൃഥ്വി മാത്രമായിരുന്നു എന്നോട് അങ്ങനെ ചോദിച്ചത് ; അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പോസിറ്റീവും സഹായമനസ്കനുമാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളൂം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സിനിമയിൽ തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പല അനുഭവങ്ങളും ഉണ്ണി മുകുന്ദൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെക്കുകയാണി ഉണ്ണി.

നടൻ പ്രിഥ്വരാജുവുമായുള്ള അനുഭവമാണ് ഉണ്ണി ഇത്തവണ സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ‘ഭ്രമം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പഴയ ഒരു ഓർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

“ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് കൃത്യമായാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും. ഒരു പഴയ കാര്യം കൂടി പറയുന്നു,” എന്ന് പറഞ്ഞുകൊണ്ട് തന്റെ പഴയ അനുഭവത്തിലേക്ക് കടക്കുകയാണ് ഉണ്ണി മുകുന്ദൻ.

“വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെയധികം സന്തോഷത്തോടെ നടന്നുപോയി! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.” ഉണ്ണി കുറിച്ചു.

പ്രശസ്ത ഛായാഗ്രഹൻ രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്തയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button