GeneralLatest NewsMollywoodMovie GossipsNEWSSocial Media

‘ഫോട്ടോ വെളുപ്പിച്ചതിന്റെ’ പേരിൽ ബഹളം വെച്ചയാൾ ഇപ്പോൾ ‘ലിപ്സ്റ്റിക്‌ ഇട്ടൊ’ ? കനിക്ക് നേരെ സൈബർ ആക്രമണം

വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയും കനി നൽകിയിട്ടുണ്ട്

നടി കനി കുസൃതിക്ക് നേരെ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയ കനി റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. ഇപ്പോഴിതാ ഇത് ചൂണ്ടിക്കാട്ടി കനിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടർ.

പ്രശസ്ത മാഗസീനിന്റെ കവർ പേജിൽ വന്ന ചിത്രം വെളുപ്പിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച കനി എന്തുകൊണ്ട് ഇപ്പോൾ ലിപ്സ്റ്റിക്കിട്ട് വന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയും കനി നൽകിയിട്ടുണ്ട്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് താരം വ്യക്തമാക്കുന്നു.

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്ന ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട്‌ തന്നെയാണ് ലോക പ്രശസ്തയായ ‘റിയാന’ എന്ന സിംഗർ, സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യൂട്ടി’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.” ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന കുറിപ്പോടെയാണ് ഇതേക്കുറിച്ച് കനി വിവരിക്കുന്നത്.ലോക പ്രശസ്തയായ ഗായിക റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്കാണ് കനി ചടങ്ങിന് വരുമ്പോൾ ഉപയോഗിച്ചത്. കറുത്ത നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു.

ലൈഫ്‌സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവര്‍ക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമര്‍ശം വിമര്‍ശം ഏറ്റുവാങ്ങിയതിനെക്കുറിച്ചും പോസ്റ്റില്‍ കനി പറയുന്നു.

കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ചുണ്ടുകള്‍ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പര്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും കനി പോസ്റ്റില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button