ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’. സൂപ്പർ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, വിക്രം പ്രഭു, ജയറാം, പാർത്ഥിപൻ, പ്രകാശ് രാജ്, ശരത്കുമാർ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്.
ഷൂട്ടിങ്ങിനായി എല്ലാവരും ഹൈദരാബാദിലാണ്. ഇടവേളകളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കാർത്തിയുടെയും ജയം രവിയുടെയും ഭാര്യമാർക്കൊപ്പം ഇരിക്കുന്ന തൃഷയുടെ ചിത്രമാണ് വൈറലാകുന്നത്. ചിത്രങ്ങൾ ജയം രവിയുടെ ഭാര്യ ആരതി രവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.instagram.com/p/CKoTmZ1hr3c/?utm_source=ig_web_copy_link
Post Your Comments