പുരസ്കാരങ്ങൾ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തു വച്ചത് അവാർഡ് ജേതാക്കളെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി സ്വാസിക വിജയ്. എനിക്ക് അതിൽ യാതൊരു തെറ്റും ഉള്ളതായി തോന്നുന്നില്ല. കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിൽ എത്തിക്കാൻ പുരസ്കാര വേദി ഉപയോഗപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സ്വാസിക. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നതിനിടയിലാണ് സ്വാസിക ഇക്കാര്യം തുറന്നു പറഞ്ഞത്.
”കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ചടങ്ങിനെ ഉപയോഗപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയത് സ്വാസിക”.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിൽ പുരസ്‍കാരം ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ടു നല്‍കുന്ന പതിവിനു പകരം വേദിയിലെ മേശപ്പുറത്തു വച്ച പുരസ്കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം.
Post Your Comments