ടെലിവിഷൻ പരമ്പരയിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് മിയ. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയം കാഴ്ചവെച്ച താരം അടുത്തിടയിലാണ് വിവാഹിതയായത്. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് മിയ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ള മിയ ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
അമ്മയ്ക്ക് ജന്മദിനാശംകൾ നേർന്നുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മിയ ഇപ്പോൾ. കുഞ്ഞാവയെന്നപോലെയാണ് അമ്മ ഇപ്പോഴും തന്നെ ചേർത്തുനിർത്താറുളളതെന്നും അത് താൻ ഇഷ്ടപ്പെടുന്നുവെന്നും മിയ കുറിക്കുന്നു. അമ്മയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രവും മിയ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CKqUFeuBkN5/?utm_source=ig_web_copy_link
Post Your Comments