പ്രേക്ഷകർ ഏറ്റവുമധികം കൈയടിച്ച വില്ലൻ കഥാപാത്രമായിരുന്നു ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഒരു മാന്യന്റെ മുഖഭാവങ്ങളോടെ സ്ക്രീനിൽ നിറഞ്ഞ സൗമ്യനായ ആ മരുമകനെ പ്രേക്ഷകർക്ക് എടുത്തിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിൽ അത് ഫഹദ് എന്ന മികച്ച കലാകാരന്റെ പ്രകടനമാണ്.
ഇപ്പോഴിതാ ഷാമിയുടെ ചിത്രത്തിനോടൊപ്പം തന്റെ ചിത്രവും ചേർത്ത് വെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് നസ്രിയ. “മിസിസ് ഷമ്മി” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് നസ്രിയ രസകരമായ ചിത്രം പങ്കുവെച്ചത്. നിമിഷനേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
Post Your Comments