GeneralLatest NewsMollywoodNEWSSpecialTV Shows

അമ്മായി അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി ആശ ; വൈറലായി അശ്വതിയുടെ കുറിപ്പ്

സബിറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് അവതാരക അശ്വതി ശ്രീകാന്ത്

ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട പരമ്പരയാണ് ‘ചക്കപ്പഴം’. സീരിയലിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. സീരിയലിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബിറ്റ ജോർജ് അതായത് പ്രേക്ഷകരുടെ ലളിതാമ്മ ഏവർക്കും പ്രിയങ്കരിയാണ്. പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സബിറ്റയുടെ ലളിതാമ്മയുടെ വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ സബിറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് അവതാരക അശ്വതി ശ്രീകാന്ത്.’നല്ലൊരു മനുഷ്യനായ, അമ്മയായ, സ്നേഹമുള്ള സഹോദരിയായ എല്ലാത്തിനും ഉപരിയായി പ്രിയപ്പെട്ട കൂട്ടുകാരിയായ നമ്മുടെ ലളിതാമ്മയക്ക് ജന്മദിനാശംസകൾ… എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കും… പിന്നെ നിങ്ങൾക്കറിയാമല്ലോ, വയസ് വെറും അക്കങ്ങൾ മാത്രമാണെന്ന്…’- എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

പരമ്പരയിൽ മരുമകളും അമ്മായി അമ്മയുമായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. അവതാരകയായി തിളങ്ങിയ അശ്വതിയുടെയും ആദ്യ അഭിനയ സംരഭമായിരുന്നു ചക്കപ്പഴം.

https://www.instagram.com/p/CKkuxSnn_l6/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button