ഫോർട്ട് കൊച്ചിയിലെ വഴികളിലൂടെ അന്ധനായി നടൻ പൃഥ്വിരാജ് സുകുമാരൻ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടുള്ള രംഗങ്ങളിലെ ചിത്രങ്ങളാണ് ഇത്.
ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ത്രില്ലർ ‘അന്ധാദുൻ’ മലയാളം റീമേക്കാണ് ഭ്രമം. ആയുഷ്മാൻ ഖുരാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലേയറുടെ റോളിലാണ് പൃഥ്വിരാജ്. ബോളിവുഡിലെ മുൻനിര സംവിധായകൻ ശ്രീറാം രാഘവനാണ് അന്ധാദുൻ സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം പതിപ്പിൽ ക്യാമറയും രവി.കെ.ചന്ദ്രനാണ്.
പൃഥ്വിരാജ് സുകുമാരനെ കൂടാതെ ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്. എ പി ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജെക്സ് ബിജോയിയുടേതാണ് സംഗീതം. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, കല – ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ – അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സ്റ്റീൽസ് – ബിജിത് ധർമ്മടം, മേക്കപ്പ് – റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷൈൻ, പ്രൊഡക്ഷൻ മാനേജർ – പ്രിൻസ്, വാട്ട്സൺ.
Post Your Comments