സിനിമാ ജീവിതത്തിൽ ഏറ്ററ്വും ടെൻഷനോടെ ചെയ്ത സിനിമയെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ആ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു ലാൽ ജോസ് പറഞ്ഞ വാക്ക് “ഈ സിനിമ പൊട്ടിയാൽ നിനക്ക് വീണ്ടും പഴയ പോലെ കാലിനിടയിൽ ബൈക്കുമായി കറങ്ങേണ്ടി വരും” എന്നാണ്. എന്നും തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷം ഓർത്തെടുത്തു കൊണ്ട് കുഞ്ചാക്കോ ബോബൻ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
“ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചു അഭിനയിച്ച രണ്ടു സിനിമകൾ എന്ന് പറയുന്നത് ട്രാഫിക്കും, എൽസമ്മ എന്ന ആൺകുട്ടിയുമാണ്. പ്രത്യേകിച്ച് എൽസമ്മ ലാലു ഇതുവരെ കാണാത്ത രീതിയിൽ എന്നെ മോൾഡ് ചെയ്യുന്നു. അത് ഏതു രീതിയിൽ ആളുകൾ എടുക്കും എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിത്തവും ഇല്ലായിരുന്നു. പൂർണമായും ലാലുവിനെ വിശ്വസിച്ചു ചെയ്ത സിനിമയാണ്, ലാലു പറയുകയും ചെയ്തു, “ഈ സിനിമ കൊണ്ട് കൂടുതൽ ഗുണം കിട്ടാൻ പോകുന്നത് നിനക്കാണ് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ദോഷം വരാൻ പോകുന്നതും നിനക്ക് തന്നെയാണ്, ഇതിലെ പാലുണ്ണി എന്ന കഥാപാത്രം വിജയിക്കുകയാണെങ്കിൽ ആക്ടർ എന്ന നിലയ്ക്ക് നിനക്ക് ഒരു മൈലേജ് കിട്ടും. അല്ലെങ്കിൽ നീ പഴയ പോലെ കാലിനിടയിൽ ബൈക്കുമായി കറങ്ങേണ്ടി വരും”, എന്നാണ് ലാലു പറഞ്ഞത്. എന്തായാലും ഒരു നടൻ എന്ന നിലയിൽ എന്റെ ഇമേജ് ബ്രേക്ക് ചെയ്ത കഥാപാത്രമായി പാലുണ്ണി മാറി എന്നതാണ് യാഥാർഥ്യം. അത് കൊണ്ട് സിനിമ എനിക്ക് വീണ്ടും ഭാഗ്യങ്ങൾ നൽകി”. കുഞ്ചാക്കോ ബോബൻ പറയുന്നു
Post Your Comments