നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി വൈറ്റ് ടൈഗർ. പ്രിയങ്കയുടെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് പൊതുവിലുള്ള അഭിപ്രായം.ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക്ക് ജോനാസും പ്രിയങ്കയുടെ അഭിനന്ദിച്ചിരിക്കുകയാണ്. ഭർത്താവിന്റെ അഭിനന്ദനവാക്കുകൾ പ്രിയങ്ക തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
അരവിന്ദ് അഡിഗയുടെ ബുക്കർ പ്രൈസ് നേടിയ നോവലിനെ അടിസ്ഥാനമാക്കിയാണ് വൈറ്റ് ടൈഗർ സിനിമയാക്കിയിരിക്കുന്നത്. ജോനാസ് കുടുംബത്തിൽ ആദ്യമായി ഓസ്കാർ കൊണ്ടുവരുന്നത് പ്രിയങ്കയായിരിക്കുമെന്നാണ് നിക്ക് ജോനാസ് സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ട്രെയിലർ പങ്കുവെച്ച് മികച്ച ചിത്രമാണെന്ന് നിക്ക് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.നടി എന്ന നിലയിലും നിർമാതാവെന്ന നിലയിലും പ്രിയങ്കയെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നായിരുന്നു നിക്കിന്റെ ട്വീറ്റ്.എല്ലാവരും ചിത്രം കാണണമെന്നും ആരേയും നിരാശപ്പെടുത്തില്ലെന്നും നിക്ക് പറഞ്ഞിരുന്നു. നെറ്റ്ഫ്ലിക്സിൽ ജനുവരി ഇരുപത്തിരണ്ടിനാണ് വൈറ്റ് ടൈഗർ റിലീസ് ചെയ്തത്.
Post Your Comments