പ്രേഷകരുടെ പ്രിയപ്പെട്ട നടൻ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019ൽ പുറത്തിറങ്ങിയ ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അഭിന യരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു ധ്രുവ് വിക്രം. മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ചുരുങ്ങിയസമയംകൊണ്ട് തന്നെ പ്രേഷകമാനസിൽ ഇടംപിടിച്ചു. ഇപ്പോഴിതാ പുതിയ ചിത്രത്തിൻ്റെ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ധ്രുവ് വിക്രം. മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ധ്രുവ് ഇനി നായകനാകുന്നത്.
ചിത്രം നിർമ്മിക്കുന്നത് ശ്രദ്ധേയനായ സംവിധായകൻ പാ രഞ്ജിത്താണ്. സ്പോർട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ധ്രുവ് കബഡി താരമായാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. മാരി സെൽവരാജിനും പാ രഞ്ജിത്തിനുമൊപ്പം ധ്രുവ് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ധ്രുവ് വിക്രം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തൻ്റെ പുതിയ സിനിമയുടെ വിശേഷം പങ്കുവെക്കുകയും ചെയ്തിരുന്നു.
Post Your Comments