
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രുതി ഹാസന്റെ 35-ാം പിറന്നാൾ. സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പിറന്നാൾ ആഘോഷത്തിൽ നടി തമന്നയടക്കമുള്ള നിരവധിപേർ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ശ്രുതി പ്രണയത്തിലാണെന്ന സൂചനകളാണ് വരുന്നത്.
ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിസ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമാണ്.
ലണ്ടന്‍ സ്വദേശിയായ നടന് മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന് പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം അടുത്തിടയിലാണ് ഇരുവരും പിരിയുന്നത്.
Post Your Comments