
ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കവർന്ന താരങ്ങളായിരുന്നു ബേബി ശാലിനിയും അനിയത്തി ശ്യാമിലിയും. ഇരുവരും ഇപ്പോഴും മലയാളികൾക്ക് മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയുമാണ്. നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ശാലിനി തമിഴ് സൂപ്പർ താരം അജിത്തിനെ വിവാഹം ചെയ്തതിന് ശേഷം അഭിനയിച്ചിട്ടില്ല. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അനിയത്തി ശ്യാമിലിയും നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. എന്നാൽ ശാമിലിയും ഇപ്പോൾ സിനിമയിൽ സജീവമല്ല.
ഇപ്പോഴിതാ ചേച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്യാമിലി. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്. നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി മാറിയത്.
https://www.instagram.com/p/CKjIdqZjbsV/?utm_source=ig_web_copy_link
Post Your Comments