ആരാധകർ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹന്‍ലാലിന്റേത്. സുചിത്രയുമായുള്ള മോഹൻലാലിന്റെ വിവാഹ ചടങ്ങിൽ സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. മോഹന്‍ലാലിന്റെ വിവാഹസമയത്തുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
മോഹന്‍ലാലിന്റെ വിവാഹത്തിന്റെ ഫോട്ടോ പകര്‍ത്താനായുള്ള ശ്രമത്തിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. എന്നാല്‍ അവരെ ആരേയും ചിത്രം പകര്‍ത്താനായി സമ്മതിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ അച്ഛനായ വിശ്വനാഥന്‍ നായര്‍ പറഞ്ഞിട്ട്‌പോലും ഡാന്‍സര്‍ തമ്പി അത് സമ്മതിച്ചിരുന്നിലെന്നും ശാന്തിവിള ദിനേശ് പറയുന്നു. താരങ്ങളും സംവിധായകരുമെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു ഡാന്‍സര്‍ തമ്ബി.
read also:ആ സിനിമയിലെ കഥാപാത്രത്തിന് പകരക്കാരനായി അവർക്ക് മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമെല്ലാം ഡാന്‍സര്‍ തമ്പി മുന്നിലുണ്ടായിരുന്നു. സ്വന്തം പ്രവര്‍ത്തികൊണ്ട് തന്നെയാണ് തമ്ബി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Post Your Comments