CinemaGeneralLatest NewsNEWS

പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറായി മുത്തുമണിയും ഭർത്താവ് അരുണും

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണ് നടി മുത്തുമണി. കഴിഞ്ഞ ദിവസം മുത്തുമണിയുടെ ഭർത്താവ് അരുൺ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാർത്ത ആരാധകരിലെത്തുന്നത്. മുത്തുമണിയുടെയും അരുണിൻറ്റെയും ആദ്യത്തെ കുഞ്ഞാണിത്.  മുത്തുമണിയുടെ ഭർത്താവ് പി.ആർ. അരുൺ ഫൈനൽസ് സിനിമയുടെ സംവിധായകൻ കൂടിയാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മുത്തുമണി. പക്വതയേറിയ വേഷങ്ങൾ കൈകാര്യം ചെയ്താണ് മുത്തുമണി ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ൽ പുറത്തിറങ്ങിയ “നാൻ പെറ്റ മകൻ”, “പതിനെട്ടാം പടി”, “ഫൈനൽസ്”, “അണ്ടർവേൾഡ്” എന്നീ സിനിമകളിൽ മുത്തുമണി വേഷമിട്ടിട്ടുയിരുന്നു. അനുഗ്രഹീതൻ ആൻറ്റണി, വർത്തമാനം തുടങ്ങിയവയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

shortlink

Post Your Comments


Back to top button