ആദ്യം വൈറൽ വീഡിയോസ് – ഇപ്പോൾ സിനിമയിലേക്കും. സോഡാബോട്ടിൽ ടീമിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ. കടക്കെണിയിൽ അകപ്പെട്ട് ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ: ഒളിപ്പോര്. ഒരു പക്കാ ആക്ഷൻ കോമഡി എന്റെർറ്റൈനെർ വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത് എടുത്തു എന്നതാണ് ഇതിന്റെ പ്രത്യേകത. Sodabottle Entertainment എന്ന യൂട്യൂബ് ചാനലിൽ ജനുവരി 23ന് വൈകിട്ട് 7 മണിക്ക് ആണ് സിനിമ പുറത്ത് വരുന്നത്.
ആരാണ് ഈ സോഡാബോട്ടിൽ ടീം?
സോഡാബോട്ടിൽ ടീമിന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. സിനിമ സ്പൂഫുകളുംസാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും നർമത്തിന്റെ ചേരുവയോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയവർ ആണ് സോഡാബോട്ടിൽ ടീം. സോഷ്യൽ മീഡിയയിലും വാട്സാപ്പിലും ഒക്കെ തരംഗമായ പല വിഡിയോകൾക്ക് പിന്നിലും ഇവരാണ്
അടുത്തിടെ കേരളത്തിലെ എല്ലാ Whatsapp ഗ്രൂപ്പുകളിലും വന്ന ഇവിടെയോ ആണ് സന്തൂർ സോപ്പിന്റെ പരസ്യം എന്ന പേരിൽ വന്ന ഒരു സ്പൂഫ്. സോഡാബോട്ടിൽ ടീം പുറത്തു വിട്ട വീഡിയോ 2 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് യൂട്യുബിലും ഇൻസ്റാഗ്രാമിലും മാത്രമായി കണ്ടത്. വാട്സാപ്പ് വഴി കണ്ടവരുടെ എന്നതിൽ കണക്കില്ല. കേരളത്തിന് പുറമെ നോർത്ത് ഇന്ത്യ, ഗൾഫ്, എന്തിനു ജപ്പാനിലെ മലയാളി അസോസിയേഷൻ ഗ്രൂപുകളിൽ വരെ ഈ വീഡിയോ എത്തിപ്പെട്ടു.
Narasimham Deleted Ending – https://www.youtube.com/watch?v=MLkrrXPcNAg
നരസിംഹത്തിന്റെ ഡെലീറ്റഡ് എൻഡിങ് എന്ന പേരിൽ ഇറക്കിയ സോഡാബോട്ടിൽ ടീമിന്റെ ഈ വീഡിയോ യൂട്യൂബിൽ മാത്രം ഒരു ലക്ഷത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു. കേരളത്തിലെ മിക്ക പ്രധാന ഓൺലൈൻ വാർത്ത മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയതാണ് ഈ വീഡിയോ
Indian Movie Heros/ നായകൻ കൊക്കയിൽ വീണാൽ – https://www.instagram.com/p/CFUaNJfpn-i/
ഫ്രണ്ട്സ് സിനിമയിലെ അരവിന്ദൻ കൊക്കയിൽ വീണപ്പോൾ കാട്ടുമൂപ്പൻ വന്നു രക്ഷിക്കുന്നതാണ് ഇത്തവണ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ 1 ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ട ഈ വീഡിയോ പിന്നീട് ഒരുപാട് ഫേസ്ബുക്/ഇൻസ്റ്റാഗ്രാം പേജുകളിൽ ഷെയർ ചെയ്യപ്പെട്ടു.
ഓപ്പറേഷൻ: ഒളിപ്പോര് – എന്താണ് ഈ സിനിമയുടെ പ്രമേയം?
കടബാധ്യതയിൽ അകപ്പെട്ട 2 സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. പക്ഷെ വളരെ യാദൃശ്ചികമായി അതെ ദിവസം അതെ സമയം മറ്റൊരു ടീം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങൾക്കിടയിൽ ഈ സുഹൃത്തുക്കൾ കൊള്ളക്കാരുടെ കൂടെ അകപ്പെട്ട് പോകുന്നതാണ് സിനിമയുടെ ഇതുവൃത്തം. അവർക്കിടയിൽ ഉണ്ടാവുന്ന കൺഫ്യൂഷൻ തമാശകളും, ട്വിസ്റ്റുകളും, ആക്ഷനുമൊക്കെ ചേർത്തിണക്കിയതാണ് ഓപ്പറേഷൻ ഒളിപ്പോര്.
ജനുവരി 17ന് തിരുവനന്തപുരത്ത് ഇതിന്റെ സ്ക്രീനിംഗ് നടത്തിയിരുന്നു. എന്തായിരുന്നു കണ്ടവരുടെ അഭിപ്രായം?
സ്വന്തം സിനിമ ബിഗ് സ്ക്രീനിൽ കാണുന്നത് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആണ്. ഇതിന്റെ പിന്നണി പ്രവർത്തകർക്കും കൂട്ടുകാർക്കും വേണ്ടിയാണ് സ്ക്രീനിംഗ് നടത്തിയത്. കോവിദഃ പ്രോട്ടോകോൾ പാലിച്ച് തന്നെയാണ് നടത്തിയത്. ഓടിയൻസ് ഈ സിനിമ എങ്ങനെ എടുക്കും എന്ന് മനസ്സിലാക്കാൻ കൂടി ഉള്ള അവസരം ആയിരുന്നു ഞങ്ങൾക്ക് ഈ സ്ക്രീനിംഗ്. എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് സിനിമയെ പറ്റി പറഞ്ഞത്.!
സിനിമ വളരെയധികം ഇഷ്ട്ടപ്പെട്ടു എന്നാണ് സിനിമ ഡയറക്ടർ രാജേഷ് നായർ (തൃശൂർ പൂരം, സാൾട് മാഗോ ട്രീ) സ്ക്രീനിങ്ങിനു ശേഷം അഭിപ്രായപ്പെട്ടത്
“വളരെ വത്യസ്തമായ മേക്കിങ് ആയിരുന്നു. ഈ ടീമിന് നല്ല ഭാവി ഉണ്ട്” – സിനിമയിലൂടെയും വെബ് സീരീസുകളിലൂടെയും ജനപ്രിയനായ ആനന്ദ് മന്മഥൻ (ഹിമാലയത്തിലെ കഷ്മലൻ, കിളി) അഭിപ്രായപ്പെട്ടു. സെക്സി ദുർഗ, ലിലി എന്നീ സിസിനിമകളിലൂടെ സുപരിചിതനായ കണ്ണൻ നായർ പറഞ്ഞത് സിനിമയുടെ വി എഫ് എക്സ്, ആക്ഷൻ, ഫൈറ്റ് എല്ലാം പ്രതീക്ഷിച്ചതിലും മികച്ചതായി ചെയ്തു എന്നാണ്
എങ്ങനെയാണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ ഉണ്ടായത്?
ഞങ്ങൾ പണ്ട് മുതലേ കോമഡി ഇഷ്ടപ്പെടുന്നവരാണ്. ഇതുവരെ ചെയ്തതിനേക്കാൾ വലിയ സ്കെയിലിൽ കഥ പറയണം എന്ന് കുറെ ആൾ ആയി ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ഷോർട് ഫിലിം ചെയ്യാൻ തീരുമാനിച്ചു. പക്ഷെ പറയാൻ ഉദ്ദേശിച്ച കഥയ്ക്ക് ഒരു ഷോർട് ഫില്മിനെക്കാളും നീളം കൂടുതലായിരുന്നു. എന്നാൽ സിനിമയുടെ നീളം ഇല്ലതാനും. അങ്ങനെ രണ്ടിനും നടുക്കുള്ള ഒരു 1 മണിക്കൂർ സിനിമയിൽ എത്തിച്ചേർന്നു!
എന്തായിരുന്നു ഈ സിനിമ നിർമ്മിച്ചതിന്റെ വെല്ലുവിളികൾ?
ആദ്യമായി സിനിമ നിർമിക്കുന്നതിന് ഒരുപാട് വെല്ലുവിളികൾ ഉണ്ട്. ഡിറക്ടറുടെ കാഴ്ചപ്പാട് മനസ്സിലാക്കുബ്ന്ന നല്ലൊരു ടീമിനെ കിട്ടുന്നത് ഒരു ചലഞ്ച് ആണ്. 2018ൽ ആണ് ഞങ്ങൾ ഷൂട്ട് തുടങ്ങാൻ തീരുമാനിച്ചത്. ഷൂട്ടിന് 3 ദിവസം മുൻപാണ് പ്രളയം വന്നത്. അതുകൊണ്ട് എല്ലാം നീട്ടിവെക്കേണ്ടി വന്നു. 10 ദിവസം കൊണ്ട് തീരേണ്ട ഷൂട്ട് 3 മാസം കൊണ്ടാണ് തീർത്തത്. പിന്നെ പകൽ സമയം ജോലി കഴിഞ്ഞിട്ട് ബാക്കി ഉള്ള സമയത്താണ് സിനിമക്ക് വേണ്ടിയുള്ള വർക്കുകൾ ചെയ്തിരുന്നത്. എഡിറ്റിംഗ്, ഡബ്ബിങ് ഉൾപ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൂടുതലും ഞങ്ങൾ തന്നെ ചെയ്തത് കൊണ്ട് അത് 2 വർഷത്തോളം നീണ്ടു പോയി. അവസാനം റിലീസ് പ്ലാൻ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ലോക്ക് ഡൌൺ വന്നത്. കഷ്ടപ്പാടുകൾ എല്ലാം വെറുതെ ആയില്ലെന്നു ഓടിയൻസ് റിയാക്ഷൻ കണ്ടപ്പോൾ തോന്നി!
ഈ “ഓപ്പറേഷന്” പിന്നിൽ ഉള്ള ടീം ആരൊക്കെയാണ്?
സോണിയും (കഥാകൃത്ത്) അക്ഷയും (ഡയറക്ടർ) സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്. മനു (എഡിറ്റർ) ഒരു അഡ്വെർടൈസ്മെന്റ് ഏജൻസിയിൽ വർക്ക് ചെയ്യുന്നു. മനു ആണ് ഓപ്പറേഷൻ ഒളിപ്പോര് എഡിറ്റ് ചെയ്തത്
ഒരുപാട് വൈറൽ വീഡിയോസ് നിങ്ങൾ ചെയ്തു. എങ്ങനെയാണ് സിനിമയിലേക്ക് പടി ചവിട്ടിയത്?
വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി മാത്രമാണ് വീഡിയോസ് ചെയ്തത്. ഇങ്ങനെ വൈറൽ ആവുമെന്ന് കരുതിയതല്ല. പക്ഷെ സ്കൂൾ കാലം മുതലേ ഒരു സിനിമ ചെയ്യണം എന്ന സ്വപ്നം ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ എന്നെങ്കിലും ചെയ്യാം എന്ന് കരുതി കാത്തിരുന്നു. ഒടുവിൽ ഒരു ദിവസം ഒരു ഐഡിയ കിട്ടി – 2 കൊള്ളസംഘങ്ങൾ ഒരേ സമയത് ഒരു സ്ഥലം കൊള്ളയടിക്കുന്നു – കാത്തിരിപ്പ് ഒക്കെ മതിയാക്കി പിന്നെ ഒരു എടുത്തു ചാട്ടം ആയിരുന്നു. ഈ കോൺസെപ്റ് ഡെവലപ്പ് ചെയ്യാൻ തുടങ്ങി.
ഞങ്ങൾ ഫിലിം മേക്കിങ് പഠിച്ചിട്ടൊന്നുമില്ല. ആകെ ഉള്ള അറിവ് സിനിമ കണ്ടുള്ള അറിവ് മാത്രം. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് ഒരു 6 മാസത്തോളം ഫിലിം മേക്കിങ്ങിന്റെ എല്ലാ വശങ്ങളും റിസർച്ച് ചെയ്തു. അവസാനം ഞങ്ങൾക്ക് ഒരു ടീമും കൂടെ റെഡി ആയപ്പോൾ പിന്നെ ധൈര്യമായി പ്രൊജക്ടുമായി മുന്നോട്ടു പോവുകയായിരുന്നു.
ഇനി വരുന്ന ഷോർട് ഫിലിമുകളെ ഈ സിനിമ സ്വാധീനിക്കുമോ?
ഒരു ഷോർട്ഫിലിമിന്റെ പരിമിതിയിൽ നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമോ, അതിന്റെ മാക്സിമം ഞങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഷോർട് ഫിലിം എത്രത്തോളം സിനിമാറ്റിക് ആക്കാം എന്നതിന്റെ ശ്രമഫലം ആണ് ഓപ്പറേഷൻ ഒളിപ്പോര് – ഗൺ ഫൈറ്റ്, കാർ ചെയ്സ്, ഇതെല്ലാം വളരെ ചെറിയ ബഡ്ജറ്റിൽ ഞങ്ങൾ ചെയ്തെടുത്തു. എങ്ങനെ ഒരു കഥ മാക്സിമം ഗ്രാൻഡ് ആക്കി ചെയ്യാം എന്നതിന് കുറച്ച് പേർക്ക് എങ്കിലും ഈ സിനിമ പ്രചോദനം ആവും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
നിങ്ങളെ പോലെ ആദ്യമായി സിനിമ എടുക്കാൻ പോകുന്ന ഫിലിം മേക്കേഴ്സിനോട് എന്താണ് പറയാൻ ഉള്ളത്?
ഒരു കാര്യത്തിലും വിട്ടുവീഴ്ച പാടില്ല
നല്ലൊരു ടീമിനെ കണ്ടെത്തി കൂടെ നിർത്തുക
സൗണ്ട് മിക്സിങ്, എഡിറ്റിംഗ്, വീ എഫ് എക്സ് – ഇതിന്റെയൊക്കെ സാധാരണ നിരക്ക് അന്വേഷിച്ചു മാത്രം ക്യാഷ് കൊടുക്കുക
സിനിമ നന്നായാൽ മാത്രം കാര്യമില്ല, മാർക്കറ്റിംഗ് കൂടെ നന്നായാൽ മാത്രമേ ആൾക്കാർ സിനിമ കാണുകയുള്ളു.
അവസാനമായി, ഫിലിം മേക്കിങ്ങിലെ നിയമങ്ങൾ പാലിക്കുക. പക്ഷെ ആവശ്യമുള്ളപ്പോൾ അവ ലംഖിക്കാനും മറക്കരുത്!
Post Your Comments