നടി എലിയട്ട് പേജ് താൻ ട്രാൻസ് ആണെന്നുള്ള വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി എലിയട്ട് പേജ് തന്നെ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപോഴിതാ എലിയട്ട് പേജ് തന്റെ പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എലിയട്ടും കൊറിയോഗ്രാഫറായ എമ്മ പോര്ട്സറും 2018ലാണ് വിവാഹിതരായത്. ഇപ്പോള്‍ വിവാഹമോചിതരായ കാര്യം രണ്ടുപേരും വ്യക്തമാക്കിയിരിക്കുകയാണ്. വിവാഹമോചിതരെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പറയുന്നു.
തന്റെ സര്‍വ നാമം ഇനി അവൻ എന്നും പേര് എലിയട്ട് പേജ് എന്നുമായിരിക്കുമെന്നായിരുന്നു നേരത്തെ ട്രാൻസ് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് എലിയട്ട് പേജ് പറഞ്ഞത്.
Post Your Comments