CinemaGeneralHollywoodLatest NewsMovie GossipsNEWS

ലൈംഗിക പീഡനക്കേസ് ; ഹോളിവുഡ് നിർമാതാവിന് 123 കോടി പിഴ

ഒട്ടനവധി സ്ത്രീകളാണ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിർമാതാവിന് 17 മില്യണ്‍ യു.എസ് ഡോളര്‍(123 കോടി രൂപ) പിഴ. ഹാര്‍വി വെയിന്‍സ്റ്റീനാണ് യു.എസ് കോടതി പിഴ നൽകിയത്. കേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

ഒട്ടനവധി സ്ത്രീകളാണ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും.

മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. വെയിന്‍സ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button