സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് മാധവി മധുപാലിന് മിന്നു ചാർത്തിയത്.
ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.
മധുപാൽ–രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments