
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആത്മീയ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ഇപ്പോഴിതാ ആത്മീയയുടെ വിവാഹ റിസപ്ഷൻ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
കണ്ണൂര്‍ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ നടി തൻവി റാം, ദീപക് പറമ്പോൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുത്തു.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി.
Post Your Comments