കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാജ്യം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഈ അവസായത്തിൽ തൻറ്റെ റിപ്പബ്ലിക് ദിന ഓർമ്മകളിൽ നിറയുകയാണ് നടി അനുശ്രീ. ഡൽഹിയിലെ തണുത്ത ദിവസങ്ങളിലെ പരേഡ് ഓർമകൾ ഇപ്പഴും ഒട്ടും മായാതെ മനസിൽ ഉണ്ടെന്ന് നടി ഓർമ്മച്ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Read Also: ഈ തരികിട റോളുകളില്‍ നിന്ന് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു
“2008ൽ ഡൽഹിയിൽ വെച്ച് നടന്ന പരേഡിൻറ്റെ ഓർമ്മയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനം സമ്മാനിക്കുന്നത്. തണുത്ത വെളുപ്പാൻകാലത്തിൻറ്റെ നല്ല ഓർമ്മയിലാണ് ഇന്നുമെന്നും ഏക് ദോ ഏക് … ഏക് ദോ ഏക്” – അനുശ്രീ ഫേസ്ബുക്കിൽ കുറിച്ചു. ആർമി ലവർ, കേരള, ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കമൻറ്റുകളുമായി നിരവധിആരാധകരാണ് എത്തിയിട്ടുള്ളത്.
https://www.facebook.com/actressanusree/posts/2588413191457526
അനുശ്രീ സമൂഹ മാധ്യമത്തിലെ നിറസാന്നിധ്യമാണ്. പലപ്പോഴും തൻറ്റെ വീട്ടു വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തൻറ്റെ അനന്തരവനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരുന്നു. സഹോദരൻ അനൂപിൻറ്റെയും നാത്തൂൻ രുക്കു എന്ന ആതിര അനൂപിൻറ്റെയും കുഞ്ഞിനൊപ്പമുള്ള ചിത്രവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിത്.
https://www.facebook.com/actressanusree/posts/2581002925531886
Post Your Comments