വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിലെ കിം കിം കിം… എന്ന് തുടങ്ങുന്ന മഞ്ജു വാര്യർ പാടിയ ഗാനം. ചെമ്പകമേ… എന്ന സൂപ്പർഹിറ്റ് ആൽബത്തിന് ഈണമിട്ട റാം സുരേന്ദറാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. “പാരിജാത പുഷ്പഹാരത്തി”ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച “കാന്താ തൂകുന്നു തൂമണം…” എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത “ഒരിടത്ത്” എന്ന ചിത്രത്തിൽ ‘കാന്താ തൂകുന്നു തൂമണം…’ എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
Read Also: ഞാന്‍ എല്ലാ സിനിമയിലും ഉണ്ടെന്നാണ് ആളുകളുടെ ധാരണ സത്യാവസ്ഥ ഇതാണ്: സൈജു കുറുപ്പ്
മലയാള സിനിമയിലെ ആദ്യത്തെ പിന്നണി ഗായകനായ വൈക്കം പി. മണിയുടെ ശബ്ദത്തിലാണ് കാന്താ തൂകുന്നു തൂമണം… ആദ്യമായിപ്രേക്ഷകരിലെത്തുന്നത്. നാടക ഗാനമായി പിറന്ന പാട്ട് പിന്നീട്സി നിമയിലേക്കെത്തുകയായിരുന്നു. ഇപ്പോഴിതാ ജഗന്നാഥൻ സിനിമയ്ക്ക് വേണ്ടി അവതരിപ്പിച്ച ആ ഗാനരംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ കിം കിം കിം… മേ മേ മേ… എന്നീ വരികളുടെ അർത്ഥവും പറയുന്നുണ്ട്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. കാളിദാസ് ജയറാം, അജു വർഗീസ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ഈ സിനിമയിൽ വേഷമിടുന്ന മറ്റു താരങ്ങൾ.
Post Your Comments